വേങ്ങര: ജൈത്ര 2023 ന്റെ ഭാഗമായി വേങ്ങര ഹൈ ടെക് ബസ്റ്റോപ്പ് വൃത്തിയാക്കി. ജനങ്ങളുടെ ഏറെ കാലത്തെ പ്രശ്നമായിരുന്നു ബസ്റ്റോപ്പിന്റെ ശോചനീയമായ അവസ്ഥ.
വേങ്ങര ഗ്രാമ പഞ്ചായത്ത് 13 ആം വാർഡ് മെമ്പർ ശ്രീ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജെ സി ഐ വേങ്ങര പ്രസിഡന്റ് ജെ.എഫ്.എം മുഹമ്മദ് അഫ്സൽ,മുൻ പ്രസിഡന്റ് മുഹമ്മദ് ശാഫി, ഷൗക്കത്ത് വീക്ക് കോർഡിനേറ്റർ ജെ സി സുഫൈൽ, ഡേ കോർഡിനേറ്റർ ജെസി നബീൽ തുടങ്ങിയവർ സംസാരിച്ചു.