വേങ്ങര: മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച്നടന്ന വേങ്ങര ഉപജില്ലാ സബ്‌ജൂനിയർ ഹോക്കി ടൂർണമെന്റിൽ തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻമാരായി കുറ്റിത്തറമ്മൽ എ എം യു പി സ്കൂൾ ഹോക്കി ടീം.
ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഐ യു എച്ച് എസ് സ്കൂൾ പറപ്പൂരിനെ പരാജയപ്പെടുത്തിയാണ് ടീം കിരീടം നേടിയത്.