കോട്ടക്കൽ: ജൂനിയർ ചേംബർ ഇന്റർനാഷണൽ കോട്ടക്കൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജെ.സി.ഐ വാരത്തിന്റെ ഭാഗമായി "കർഷകനിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങാം " എന്ന പരിപാടി സംഘടിപ്പിച്ചു. യുവ കർഷകൻ ഷെഫീക് പാലപ്പുറയിൽ നിന്ന് അംഗങ്ങൾ പച്ചക്കറി വാങ്ങി.ജെ.സി.ഐ
മുൻ സോൺ വൈസ് പ്രസിഡണ്ട് ജെ.എഫ്.എം ഷെഫീഖ് വടക്കൻ, ചാപ്റ്റർ പ്രസിഡണ്ട് ശിഹാബ് കെ.പി,കോഡിനേറ്റർ ഷാദുലി ഹിറ,
പ്രോഗ്രാം ഡയറക്ടർ ജെ.സി ഷംഷീർ, ഇസ്മായിൽ ഫീറ്റ് ഫാഷൻ,ജെ.സി ഉവൈസ്, അസ്‌ലം.സി.കെ,ശരത് എസ്സാർ
എന്നിവർ പങ്കെടുത്തു.
ജെ.സി.ഐ വാരത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്കുള്ള സൗജന്യ റേഷൻ വിതരണം, ബിസിനസ്സ് സമ്മിറ്റ്, ജെകോം മീറ്റ്, സംരംഭകത്വ ബോധ വൽക്കരണം, വാട്ടർ പ്യൂരിഫെയർ വിതരണം തുടങ്ങി നിരവധി പ്രോഗ്രാമുകൾ നടന്നു വരുന്നു.