വേങ്ങര: വേങ്ങര ബ്ലോക്ക് മഹിളാ കോൺഗ്രസ് ഭാരവാഹികൾ അച്ചനമ്പലം കോൺഗ്രസ് ഓഫീസിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുബൈദ കാളങ്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ് ഉദ്ഘാടനം ചെയ്തു.
ഡി സി സി അംഗം എ കെ എ നസീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുജാത പരമോശരൻ, പി പി ആലിപ്പു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ പി കെ സിദ്ധീഖ്, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഇ കെ ആലി മൊയ്ദീൻ ഹംസ തെങ്ങിലാൻ, എന്നിവർ സംസാരിച്ചു. ഹസീന തയ്യിൽ സ്വാഗതവും ഹാജറ നന്ദിയും പറഞ്ഞു.