അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് ചെണ്ടപ്പുറായ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തമായി ബിൽഡിങ് നിർമ്മിക്കുന്നതിന് സ്ഥലം നൽകിയ ഷമീം തറിയെ അബ്ദുറഹ്മാൻ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ കീഴിൽ ആദരിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിം കമ്മിറ്റി ചെയർമാൻ പി പി സഫീർ ബാബു ഷാൾ അണിയിച്ച് ആദരിച്ചു. ഷാഫി ഷാരത്ത് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ കെ എം ബേബി, സജിന അൻവർ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് റിയാസ് കല്ലൻ, അബ്ദുൽ മജീദ് എപി, അഫ്സൽ ചെണ്ടപ്പുറായ, കബീർ ആസാദ് വെട്ടിയാടൻ,അനസ് മമ്പുറം, സുനീഷ് കെ എം, സഫ്വാൻ മമ്പുറം, വേലായുധൻ ചെമ്പയിൽ,താഹിർ ചെന്ധപ്പുറായ, ഉമ്മർ കോയ നരിക്കോടൻ, സലീം കറുത്തോൻ, റഫീഖ് വലിയപറമ്പ് എന്നിവർ സന്നിഹിതരായി.