കണ്ണമംഗലം: പടപ്പറമ്പ് നുസ്രത്തു സ്വിബിയാൻ ഹയർസെക്കൻഡറി മദ്രസയിൽ എസ്.കെ.എസ്.ബി.വി ഇബ്തിദാഅ് യൂണിറ്റ് കോൺഫറൻസ് ആവേശമായി. എസ്.കെ എസ്.ബി.വി 30ാം വാർഷികത്തോടനുബന്ധിച്ച് സ്റ്റേറ്റ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എസ്.കെ.എസ്.ബി.വി പടപ്പറമ്പ് യൂണിറ്റ് സമ്മേളനം സ്ഥാപനത്തിന്റെ സ്വദർ മുഅല്ലിം അഷ്റഫ് മന്നാനിയുടെ അധ്യക്ഷതയിൽ മദ്രസ ഉസ്താദും ആതവനാട് സ്കൂളിലെ പ്രിൻസിപ്പളുമായ ഉസ്താദ് മുനീർ വാഫി ഉദ്ഘാടനം നിർവഹിച്ചു.
മദ്രസ സീനിയർ ഉസ്താദും പടപ്പറമ്പ് പള്ളിയിലെ മുഅദ്ദിനും കൂടിയായ കുഞ്ഞിപ്പോക്കർ മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു.
എസ്.കെ.എസ്.ബി.വി പടപ്പറമ്പ് യൂണിറ്റ് കൺവീനർ ഉസ്താദ് സുബൈർ ഫൈസി സ്വാഗത ഭാഷണം നിർവഹിച്ചു. മഹല്ല് സെക്രട്ടറി കാപ്പൻ ബീരാൻകുട്ടി ഹാജി ആശംസ അറിയിച്ചു.
മോട്ടിവേഷൻ ട്രെയിനറും കൗൺസിലറും ആയ ഉവൈസ് യമാനി കോട്ടക്കൽ വിഷയാവതരണം നടത്തി.
3 ദിവസം മുമ്പ് മരണപ്പെട്ട സമസ്ത കേന്ദ്ര മുശാവറ അംഗം ശെെഖുനാ കാടേരി ഉസ്താദിന്റെ പേരിലും മരണപ്പെട്ടുപോയ എല്ലാവരുടെ പേരിലും ഉസ്താദ് ദുആ ചെയ്തു.
എസ് കെ എസ് പി വി വേങ്ങര മേഖല,പടപ്പറമ്പ് യൂണിറ്റ് സെക്രട്ടറിയും കൂടിയായ മുഹമ്മദ് ഫസീഹ് നന്ദി പറഞ്ഞു. മദ്രസ ഉസ്താദുമാരായ മൊയ്തീൻകുട്ടി മുസ്ലിയാർ, ഫർഹാൻ ഹുദവി,അബ്ദുറഹീം ദാരിമി,റാഷിദ് ഹസനി,അബ്ദുല്ല ഹസനി,ഷബീബുദ്ദീൻ വാഫി, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ മുഹമ്മദ് ജസീൽ,കാശിഫുൽ ഹഖ്, എസ്.കെ.എസ്.ബി.വി ഭാരവാഹികളായ ഫായിസ് റഹ്മാൻ,ആഷിക് റഹ്മാൻ മുഹമ്മദ് റബീഹ്,മുഹമ്മദ് ഷബീർ,മുഹമ്മദ് നിഹാൽ,അസ്കർ അലി മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു.