വലിയോറ: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡ് മുസ്ലിം ലീഗ് കൺവെൻഷൻ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.
വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ അബ്ദുൽ ഖാദർ, വാർഡ് മെമ്പർ യൂസുഫലിയോറ, പാറക്കൽ മുഹമ്മദ് കുട്ടി, പി.സി റാജുദ്ദീൻ,വി. കെ അബ്ദുൽ ഗഫൂർ, ടി.അലവിക്കുട്ടി, ടി.കുഞ്ഞവറാൻ, വി.കെ. വഹാബ്, എം.ഇ. മമ്മദു എന്നിവർ പ്രസംഗിച്ചു.
അഞ്ച് ഏരിയകൾ കേന്ദ്രീകരിച്ച് മൈക്രോ ലെവൽ കമ്മിറ്റികൾ രൂപീകരിച്ചു. ഭാരവാഹികളായി മുതലമാട് - മണപ്പുറം ഭാഗം യു. ഹമീദലി മാസ്റ്റർ (ക്യാപ്റ്റൻ ) എൻ.ജലീൽ വി.എ.റാഷിദ് (വൈസ് ക്യാപ്റ്റൻമാർ) ,തട്ടാഞ്ചേരി മല തെക്കുഭാഗം - തേർക്കയം ഭാഗം കെ.എം .താജുദ്ദീൻ (ക്യാപ്റ്റൻ ) പാറക്കൽ അബ്ദുൽസലാം, പി.കെ ഹംറാസ് (വൈസ് ക്യാപ്റ്റന്മാർ ) തട്ടാഞ്ചേരി മല പടിഞ്ഞാറ് ഭാഗം ടി.നൗഫൽ (ക്യാപ്റ്റൻ ) പി.അനസ് എ.കെ.മുനവ്വറലി ( വൈസ് ക്യാപ്റ്റൻമാർ ),ചെറുകര മല ഒതന ഭാഗം തുമ്പിൽ മുഹമ്മദ് റഫീഖ് (ക്യാപ്റ്റൻ ) ഇ.വി.സഹദ് വി.ഷാഹുൽ ഹമീദ് (വൈസ് ക്യാപ്റ്റൻമാർ ) പാണ്ടികശാല അംഗൻവാടി വലിയതോട് ഭാഗം കെ. മുസ്തഫ ( ക്യാപ്റ്റൻ ) ഒ പി ആസിഫ്, ഡോ. ടി. മഹ്ഫൂസ് (വൈസ് ക്യാപ്റ്റന്മാർ )എന്നിവരെ തിരഞ്ഞെടുത്തു.
പാണ്ടികശാല യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികളായി പാറക്കൽ സമദ് (പ്രസിഡന്റ്), ടി.ആസിഫ്, കെ.എം. താജുദ്ദീൻ, (വൈസ് പ്രസിഡന്റുമാർ)ടി. നാസർ (ജനറൽ സെകട്ടറി) കെ.മുസ്തഫ, ടി ഹമീദലി , (ജോ: സെക്രട്ടറിമാർ) എ.കെ. മുനവ്വറലി, (ട്രഷറർ) പാണ്ടികശാല യൂണിറ്റ് എം എസ്.എഫ് കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് പി.കെ.ഹംറാസ് വി.വി. ഹിഷാം,പി.സൽമാൻ, യു.കെ. ഷംലിക്, (വൈസ് പ്രസിഡന്റ് മാർ ) ഇ.വി. സഹദ് (ജനറൽ സെക്രട്ടറി) ടി.ജുനൈദ്, പി.സവാദ്, ടി. റുഷ്ദ് (ജോ.സെക്രട്ടറിമാർ ) പി.കെ. സുഹൈൽ (ട്രഷറർ) എന്നിവരേയും തെരഞ്ഞെടുത്തു.