വേങ്ങര: പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയത്തോടെനുബന്ധിച്ച് പാണ്ടികശാല കോൺഗ്രസ് കമ്മിറ്റി ആഘോഷ ബൈക്ക് റാലി സംഘടിപ്പിച്ചു. പരിപാടി ലത്തീഫ് ഇപ്പു ഉദ്ഘാടനം ചെയ്തു. അഡ്വ.അനസ് മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫാസിൽ അഹമ്മദ്, കെ എസ്. സുബ്രു എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. വാഹിദ് വേങ്ങര സ്വാഗതം പറഞ്ഞു. സുധീഷ് പാണ്ടികശാല പരിപാടിക്ക് നന്ദി പറഞ്ഞു.
പാണ്ടികശാല കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ബാബു എ വി, ബാലൻ പൈങ്ങാടൻ, കൊട്ടേക്കാട്ട് ഇസ്മായിൽ, അബ്ദു തേലപ്പുറത്ത്, ഷാഫി പള്ളിയാളി, മുഹമ്മദ് കുട്ടി, കെ എം അലി ബാവ, നൗഷാദ് മടപള്ളി, ശിഹാബ് എട്ടുവീട്ടിൽ, കബീർ കരുമ്പിൽ, എ കെ ജലീൽ, ഷഫീഖ് പാറക്കൽ, മുസ്തഫ ചെരിച്ചി, അലവി ചെരിച്ചി, നൗഷാദ് അഞ്ചുകണ്ടൻ, ബിഷാർ ഇ വി, കുഞ്ഞിപ്പ, വേലായുധൻ പെരയൻ, ഗിരീഷ് കെ, ചന്ദ്രൻ എ വി, മുഹമ്മദ് ഹാജി, അസീസ് യൂ കെ, ഹരിദാസ്, മുജീബ് ഇ, സിനാൻ കരുമ്പിൽ എന്നിവർ നേതൃത്വം നൽകി.