വലിയോറ ഏരിയ മീലാദ് വിളംബര റാലി നാളെ

വേങ്ങര: വലിയോറ ഏരിയ സുന്നി കോർഡിനേഷൻ കമ്മിറ്റി വർഷം തോറും നടത്തി വരുന്ന വലിയോറ ഏരിയ മീലാദ് വിളംബര റാലി നാളെ 17.09.2023 ഞായർ വൈകുനേരം 4.00 ന് ചിനക്കൽ മുണ്ടക്കപ്പറമ്പ് നിന്ന് ആരംഭിച്ചു കാളിക്കടവ് സമാപിക്കും. 

സമാപന സംഗമത്തിൽ യൂസുഫ് സഖാഫി കുറ്റാളൂർ സന്ദേശം പ്രഭാഷണം നടത്തും. ചുള്ളിപ്പറമ്പ്, മനാട്ടിപ്പറമ്പ്, ചിനക്കൽ പുത്തനങ്ങാടി, പരപ്പിൽ പാറ, അടക്കാപ്പുര, മുതലമാട്, കാളിക്കടവ്, പാണ്ടികശാല തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മഹല്ല് നേതൃത്വം മത സാമൂഹിക സംസ്കാരിക രാഷ്ട്രീയ നേതാക്കൾ അണി നിരക്കും. 1000 കണക്കിന് പ്രവാചക സ്നേഹികൾ റാലിയിൽ അണി നിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}