ജി.എം.യു.പി സ്കൂൾ കണ്ണമംഗലം സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു

കണ്ണമംഗലം: കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളുടെ പരിപോഷണത്തിനായി ജി. എം. യു. പി സ്കൂൾ കണ്ണമംഗലം SCIENTIA 2K23 എന്ന പേരിൽ സ്കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു. സെപ്റ്റംബർ 13, 14 ദിവസങ്ങളിലായി നടന്ന ശാസ്ത്രമേള തൽസമയ മത്സരയിനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാന അധ്യാപിക യശോദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. 

സെപ്റ്റംബർ 14 വ്യാഴാഴ്ച ശാസ്ത്ര-സാങ്കേതിക, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര,  പ്രവർത്തിപരിചയം എന്നിവയിലൂടെ ആർജിച്ച പരിജ്ഞാനം കുട്ടികൾ പ്രദർശിപ്പിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിറസാന്നിധ്യം ശാസ്ത്രമേളക്ക് മാറ്റുകൂട്ടി. 

ചടങ്ങിൽ പി ടി എ പ്രസിഡന്റ് സമീർ പുള്ളാട്ട്, പി ടി എ വൈസ് പ്രസിഡന്റ് മുജീബ് പുള്ളാട്ട്, ഭാരവാഹികളായ ബാലകൃഷ്ണൻ, അഫ്സത്ത്,  റൈഹാനത്ത് എസ് എം സി മെമ്പർ നംഷാദ് അമ്പലവൻ എന്നിവർ പങ്കെടുത്തു. 

പുതിയ സാഹചര്യത്തിൽ ശാസ്ത്രരംഗം നിത്യജീവിതത്തിൽ വരുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും പ്രസ്തുത വിഷയങ്ങളിൽ കുട്ടികൾ കാണിക്കുന്ന താൽപര്യങ്ങൾ പൊതുസമൂഹത്തിന്റെ ഉന്നതമായ വളർച്ചയ്ക്ക് കാരണമാവുമെന്നും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്കൂൾ പി ടി എ പ്രസിഡന്റ് സമീർ പുള്ളാട്ട് അഭിപ്രായപ്പെട്ടു. ശാസ്ത്രമേള കൺവീനർമാരായ  രേഷ്മ ടീച്ചർ സ്വാഗതവും,  ബാസില ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}