വേങ്ങര: പിഞ്ചുകുട്ടികളെയും സ്ത്രീകളെയുമുൾപ്പെടെ നിരപരാധികളെ കൊല ചെയ്യുന്ന ഇസ്റായീൽ ഭീകരതക്കെതിരെ ചെറുത്തു നിൽകുന്ന ഫലസ്ത്വീൻ പോരാളികൾക്ക് ഐക്യദാർഢ്യവുമായി മദ്റസ വിദ്യാർത്ഥികളും ഉസ്താദുമാരും. വേങ്ങര കണ്ണമംഗലം തടത്തിൽ പുറായ മമ്പഉൽ ഉലും മദ്റസയിലേ വിദ്യാർത്ഥികളും ഉസ്താദുമാരുമാണ് ഐക്യദാർഢ്യ വലയം തീർത്തത്.
സ്വദർ മുഅല്ലിം ഹസൻ ദാരിമി സംഘമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് എസ് കെ എസ് ബി വി പ്രസിഡന്റ് ശഹബാസ് പുള്ളാട്ട് അധ്യക്ഷനായി. കവി എ എം ബശീർ, ഉസ്താദുമാരായ ഖാസിം മുസ് ലിയാർ, മുനീർ വഹബി, കബീർ ദാരിമി, റാഷിദ് ഫൈസി, റൈസൽ കെ, അനീസുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.