വേങ്ങര: കണ്ണമംഗലം മേനനക്കൽ സാംസ്കാരിക വേദിയും അഡ് ലൈഫ് കുന്നുംപുറവും സംയുക്തമായി സൗജന്യ പ്രഷർ ഷുഗർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് മെമ്പർ സി അനൂപ് ഉദ്ഘാടനം നിർവഹിച്ചു. മേനനക്കൽ സാംസ്കാരിക വേദി പ്രസിഡണ്ട് ഇ കെ ഫഹദ് അധ്യക്ഷത വഹിച്ചു. 17-ാം വാർഡ് മെമ്പർ സി കെ മുഹമ്മദ് റഫീഖ് പ്രസംഗിച്ചു.
കേരള ഹെൽത്ത് സർവീസ് റിട്ടയേഡ് സിവിൽ സർജൻ ഡോക്ടർ എൻ ഉണ്ണികൃഷ്ണൻ, ലാബ് ടെക്നീഷ്യൻ ജയശ്രീ, നഴ്സ് അസ്മാബിഎന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
നൂറിലധികം ആളുകള്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. പി കെ വിഷ്ണു, തറയിൽ അസ്ക്കർ, കെ അഭിനവ്, ഹൈദ്രോസ് കുന്നുംപുറം, എ പി സുധീഷ്, കെ ദിലീപ്, അഖിൽരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
സി രഞ്ജിത്ത് സ്വാഗതവും പി എം ബദ്ദറുദ്ദീൻ നന്ദിയും പറഞ്ഞു