വീടിന്റെ താക്കോൽ കൈമാറി

വേങ്ങര: വേങ്ങര ലയൺസ് ക്ലബ് പറപ്പൂർ എടയാട്ട് പറമ്പിൽ പണി പൂർത്തീകരിച്ചു നൽകിയ  വീടിന്റെ താക്കോൽ ദാന കർമ്മം നടത്തി. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചെയർ പേഴ്സൺ മുനീർ ബുഖാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വേങ്ങര എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. 

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ടോണി എനോക്കാരൻ, മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി അൻവർ സാദത്ത്, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സിക്രട്ടറി കെ അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സലാം ഹൈറ, പറപ്പൂർ ഗ്രാമ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് പി ടി റസിയ, ബ്ലോക്ക് വികസന കമ്മിറ്റി ചെയർ പേഴ്സൺ സഫിയ മലെക്കാരൻ, പറപ്പൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സൈദുബിൻ എന്നിവർ പ്രസംഗിച്ചു. നൗഷാദ് വടക്കൻ സ്വാഗതവും, ഇസഹാക്ക് അവതാർ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}