വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി പാണ്ടികശാല കാളികടവിൽ വെച്ച് വിവിധ ക്ലബ്ബുകൾ മാറ്റുരച്ച വടംവലി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഗാന്ധിക്കുന്ന്. വാശിയേറിയ മത്സരത്തിൽ ഇത്തവണയും ചാമ്പ്യൻ പട്ടം GASC ഗാന്ധിക്കുന്ന് നിലനിർത്തിയപ്പോൾ രണ്ടാം സ്ഥാനം ASAC ഗാന്ധിക്കുന്ന് കരസ്തമാക്കി.
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വടംവലിയിലെ വേങ്ങരയിലെ രാജാക്കന്മാർ ഞങ്ങൾ തന്നെയെന്ന് ഒരിക്കൽ കൂടി തെളിയിക്കുയയായിരുന്നു ഗാന്ധിക്കുന്നിലെ ഇരു ടീമുകളും.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. ചടങ്ങിൽ പഞ്ചായത്തിലെ വിവിധ മെമ്പർമാർ പങ്കെടുത്തു.