ചേറൂർ സ്‌കൂൾ മൈതാനത്ത് വിമാനമിറങ്ങി, കൗതുകത്തോടെ കുട്ടികൾ

ചേറൂർ: കായിക പരിശീലനത്തിലേർപ്പെടുന്ന അക്ഷരമുറ്റത്ത് വിമാനമിറങ്ങിയപ്പോൾ ആശ്ചര്യത്തോടെ നോക്കിനിന്ന് അധ്യാപകരും വിദ്യാർഥികളും. ചേറൂർ പി.പി.ടി.എം.വൈ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന വിദ്യാഭ്യാസ ശാസ്ത്രപ്രദർശനത്തിലാണ് യുവാക്കൾ ചേർന്ന് വിമാനം നിർമിച്ച് പറത്തിയത്.

ചെറുതും വലുതുമായി നാലു വിമാനങ്ങളാണ് ആകാശപ്പറക്കലിന് തയ്യാറായത്. പത്ത് കിലോയോളം ഭാരമുള്ള ഒരു വിമാനവും മറ്റു മൂന്ന് ചെറുവിമാനങ്ങളും ആകാശത്തിൽ 200 മീറ്റർ ദൂരത്തിൽ 15 മിനിറ്റോളം വട്ടമിട്ട് പറന്നു. വിമാനം രൂപകല്പന ചെയ്തതും പറത്തിയതും മൂന്നിയൂർ സ്വദേശികളായ ചേളാരി ജുനൈദും സാദിഖ് മണമ്മലും ആസിഫ് മൂന്നിയൂരും ചേർന്നായിരുന്നു.

പ്രദർശനം എം.എസ്.പി. കമാൻഡന്റ് കെ.വി. സന്തോഷ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി. അബ്ദുൽ മജീദ് അധ്യക്ഷനായി. എം.എം. കുട്ടിമൗലവി, ആവയിൽ സുലൈമാൻ, പൂക്കുത്ത് മുജീബ്, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ, ഫാറുഖ്, എം.കെ. സൈനുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}