കോട്ടയ്ക്കൽ : മാനസികാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ ഗവ. ആയുർവേദ മാനസികാരോഗ്യ ഗവേഷണകേന്ദ്രവും വനിതാ പോളിടെക്‌നിക് കോളേജും സംയുക്തമായി കൂട്ടയോട്ടം നടത്തി.
ചങ്കുവെട്ടി മുതൽ രാജാസ് ഹയർസെക്കൻഡറി സ്കൂൾ വരെയായിരുന്നു കൂട്ടയോട്ടം. ഉദ്ഘാടനം എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ നിർവഹിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ. പാർവതീദേവി നേതൃത്വം നൽകി.