വേങ്ങര: വീടില്ലാതെ ഏറെ ബുദ്ധിമുട്ടിലായവർക്ക് വീടുകൾ നിർമിച്ച് നൽകുകയാണ് ഖിദ്മ ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സാമൂഹിക സാംസ്കാരിക സംഘടന. വേങ്ങര ജവാൻകോളനിയിൽ നിർമിച്ച് നൽകിയ വീടിന് പുറകെ പാക്കട പുറായിൽ കുറുക്കൻപീടിക എന്ന സ്ഥലത്ത് പരേതനായനല്ലാടൻ മാനു എന്നയാളുടെ ഭാര്യക്ക് വേണ്ടിയാണ് രണ്ടാമത്തെ വീട് നിർമിച്ച് നൽകിയത്.
വീടിന്റെ താക്കോൽ ദാന കർമം ഖിദ്മ ഫൗണ്ടേഷൻ പ്രസിഡന്റ് മല അലവി ഹാജിയും , കുഴിച്ചിന മഹല്ല് ഖത്വീബ് അബ്ദുല്ലത്തീഫ് ബാഖവിയും ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ ഖിദ്മ ഫൗണ്ടേഷൻ സെക്രട്ടറി നിയാസ് വാഫി , വർക്കിംഗ് പ്രസിഡന്റ് ഗഫൂർ ബാവ, ട്രഷറർ മുജീബ് എൻ എൻ, കെ പി ഫസൽ, ഹസ്സൻ മാസ്റ്റർ കാബ്രൻ കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
ഖിദ്മ ഫൗണ്ടേഷൻ നിർമിക്കുന്ന മൂന്നാമത്തെ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ കണ്ണാട്ടിപ്പടിയിൽ പുരോഗമിക്കുകയുണ് .
ഖിദ്മ ഫൗണ്ടേഷൻ പ്രസിഡന്റ് മല അലവി ഹാജിയുടെ നേതൃത്വത്തിൽ മറ്റനേകം സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഖിദ്മ ഫൗണ്ടേഷൻ സൗത്ത് കുറ്റൂർ കണ്ണാട്ടിപ്പടി.