ഊരകം: തിരുവർച്ചനാംകുന്ന് ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവം തിങ്കളാഴ്ച നടക്കും.
തുലാമാസത്തിലെ തിരുവോണനാളിലാണ് ഉത്സവം നടക്കുന്നത്. തിരുവർച്ചനാംകുന്നിലേക്ക് മഠത്തിൻ കുളങ്ങര ക്ഷേത്രത്തിൽ സൂക്ഷിച്ച ശങ്കരനാരായണസ്വാമിയുടെ തിടമ്പ് എഴുന്നള്ളിപ്പ് ഘോഷയാത്ര ഞായറാഴ്ച രാവിലെ ഒൻപതിന് ക്ഷേത്രം ട്രസ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിക്കും. വൈകുന്നേരം ആറിന് തിരുവർച്ചനാംകുന്നിൽ ദീപാരാധനയും ശേഷം അത്താഴപ്പൂജയും നടക്കും.
തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. എല്ലാ ഭക്തജനങ്ങൾക്കും പ്രസാദ ഊട്ടുമുണ്ടാകും.