വേങ്ങര: ഫലസ്തീനിൽ മുസ്ലിംകളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന സയണിസവും ഇന്ത്യയിൽ വംശീയത നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹിന്ദുത്വ ശക്തികളും ഒരേ തൂവൽ പക്ഷികൾ ആണെന്ന് സിദ്ധീഖ് കാപ്പൻ പറഞ്ഞു. ഹിന്ദുത്വ സയണിസ്റ്റ് വംശീയതക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കെ.പി നയിക്കുന്ന പ്രചരണ ജാഥയ്ക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് കാപ്പന്‍ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്, സെക്രട്ടറി സാബിക് വെട്ടം തുടങ്ങിയവർ പങ്കെടുത്തു. സോളിഡാരിറ്റി വേങ്ങര ഏരിയ പ്രസിഡണ്ട് ഖുബൈബ് കൂരിയാട് ജാഥ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. ഏ. ആര്‍ നഗര്‍ ഏരിയ പ്രസിഡന്റ് നഷീദ് പി. ഇ. നന്ദി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ സെക്രട്ടറി സുലൈമാൻ ഉമ്മത്തൂർ, അംഗങ്ങളായ ബഷീർ പുല്ലമ്പലവൻ, കുഞ്ഞാലി മാസ്റ്റർ പി പി, അലവി എം. പി, സിദ്ധീഖ് എ. കെ, അഷ്‌റഫ് പാലേരി, കുട്ടി മോൻ ചാലിൽ, ഹംസ എം. പി, നിഹാദ് പി. പി തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.