വേങ്ങര: മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് തല അമൃത് കലശ് യാത്രയുടെ ജില്ലാതല ഉദ്ഘാടനം മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസ് വേങ്ങരയിൽ വെച്ച് വർണ്ണാഭമായ ഘോശയത്രയോട് കൂടി ആരംഭിച്ചു.
പരിപാടിയുടെ ഉദ്ഘാടനം എംപി ഡോക്ടർ എംപി അബ്ദുസമദ് സമദാനി നിർവഹിച്ചു. മലപ്പുറം നെഹ്‌റു യുവ കേന്ദ്രയും വേങ്ങര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് മണ്ണിൽ ബെൻസിറ ടീച്ചർ അധ്യക്ഷത വഹിച്ചു. തുടർന്ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ പഞ്ചപ്രാണ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പ്രസ്തുത ചടങ്ങിൽ വെച്ച് കേണൽ വിനോദ് കുമാറിനെ ആദരിച്ചു. വിവിധ ഗ്രാമങ്ങളിലെ മണ്ണ് അടങ്ങിയ ബ്ലോക്ക് തല കലശം എംപി അബ്ദുസമദ് സമദാനി നെഹ്റു കേന്ദ്ര പ്രവർത്തകർക്ക് കൈമാറി.
ചടങ്ങിൽ ജില്ലാ യൂത്ത് ഓഫീസർ ഡി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മൻസൂർ കോയ തങ്ങൾ (ഊരകം), ഹസിന ഫസൽ (വേങ്ങര) യു. എം ഹംസ (കണ്ണമംഗലം) ലിയാക്കതലി (എ. ർ നഗർ), ജലീൽ മണമ്മൽ (എടരിക്കോട് ), ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സഫിയ മലേക്കാരൻ, സുഹിജാബി ഇബ്രാഹിം, പി. പി സഫിർ ബാബു, വൈസ് പ്രസിഡണ്ട്മാരായ അഫ്സൽ (തെന്നല), സൈദുബിൻ (പറപ്പൂർ) മലബാർ കോളേജ് പ്രിൻസിപ്പൾ അബ്ദുൽ ഭാരി, സി.ഡിവിഷൻ മെമ്പറുമാരായ അസീസ് പറങ്ങോടത്ത്, രാധാ രമേശ് തുടങ്ങിയവർ സംബന്ധിച്ചു.
മലബാർ കോളേജിലെ എൻ എസ് എസ് & എൻ സി സി യും വേങ്ങര ഗവൺമന്റ് സ്കൂളിലെയും വേങ്ങര മോഡേൺ സ്കൂളിലെയും എച്ച് എസ് എസ് & വി എച്ച് എസ് ഇ യിലെയും എൻ എസ് എസ് യൂണിറ്റുകളും വേങ്ങര ട്രോമാ കെയർ യൂണിറ്റും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഒരു ഓർമ മരം നട്ടു കൊണ്ട് സമാപനം കുറിച്ചു.