ആശ്രയയ്ക്ക് ജില്ലയിൽ സേവനകേന്ദ്രം തുടങ്ങും

മലപ്പുറം: ആശ്രയ അനാഥരില്ലാത്ത ഭാരതം ജില്ലാ കൺവെൻഷൻ ഫാദർ വിക്ടറിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അസൈനാർ ഊരകം ഉദ്ഘാടനംചെയ്തു.

ആശ്രയയ്ക്ക് ജില്ലയിൽ സേവനകേന്ദ്രം തുടങ്ങാൻ തീരുമാനിച്ചു. ലഹരിക്കെതിരേയുള്ള 'അമ്മ അറിയാൻ' എന്ന നാടകം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും. യോഗത്തിൽ അഷ്റഫ് മനരിക്കൽ, മുഹമ്മദ് ത്വയ്യിബ്, പി.പി.എ. ബാവ, മുഹമ്മദ് റാഫി, നാണി നിലമ്പൂർ, മൈമൂന, ശൈലജ നിലമ്പൂർ, ഫഹിമ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}