പറപ്പൂർ: യു. ഡി. എഫ് സെക്രട്ടേറിയേറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു. പാലാണിയിൽ നിന്നാരംഭിച്ച പദയാത്ര വീണാലുക്കൽ സമാപിച്ചു. സമാപന യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ മൂസ്സ എടപ്പനാട്ട് അധ്യക്ഷത വഹിച്ചു.
മണ്ഡലം ലീഗ് ട്രഷറർ ടി.മൊയ്തീൻ കുട്ടി, മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ, പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് ടി.പി അഷ്റഫ്, സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് നാസർ പറപ്പൂർ, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ എം.എം കുട്ടി മൗലവി, കെ.എം കോയാമു, യു.ഡി.എഫ് നേതാക്കളായ ടി ഇ കുഞ്ഞിപ്പോക്കർ, സി.അയമുതു മാസ്റ്റർ, എ.എ റഷീദ്, കെ.അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു.
പദയാത്രക്ക് സി.ടി സലീം, എം.കെ ഷാഹുൽ ഹമീദ്, ഇ കെ സൈദുബിൻ, അലി കുഴിപ്പുറം, കെ.ദേവരാജൻ, അമീർ ബാപ്പു, കെ.പി റഷീദ്, പി.മുഹമ്മദ് ഹനീഫ, കെ.എം നിസാർ, കെ.എം മുഹമ്മദ്, എ.വി.ഇസ്ഹാഖ് മാസ്റ്റർ, എ കെ ഷഹീം, സി.ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി.