വേങ്ങര: സാക്ഷരതാ മിഷന്റെ 2022-2023 വർഷത്തെ പത്താം ക്ലാസ്സ് തുല്യത ബാച്ചിന്റെ യാത്രയപ്പും അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്തു ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ.സലിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, ബ്ലോക്ക് പ്രേരക് ആബിദ പി, പ്രേരക്മാരായ ദേവി. വി, ശ്രീദേവി.പി ടി, തുല്യതാ അധ്യാപകർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലാസ് ലീഡർ അലി എ.കെ സ്വാഗതവും ശ്രീധരൻ കെ.വി നന്ദിയും പറഞ്ഞു.
തുല്യത ബാച്ചിന്റെ യാത്രയപ്പും അധ്യാപകരെ ആദരിക്കലും
admin