വേങ്ങര: വേങ്ങര ഉപജില്ലാ ശാസ്ത്രോത്സവം 25-ന് തുടങ്ങും. വേങ്ങര ജി.വി.എച്ച്.എസ്.എസിൽവെച്ചാണ് മേള. പ്രവൃത്തിപരിചയമേളയുടെ ഭാഗമായുള്ള തത്സമയമത്സരങ്ങൾ ചേറൂർ ചാക്കീരി അഹമ്മദ്കുട്ടി മെമ്മോറിയൽ ഗവ. യു.പി. സ്കൂളിലും ഗണിതശാസ്ത്ര മത്സരങ്ങൾ വേങ്ങര ജി.എം.വി.എച്ച്.എസ്.എസ് (ഗേൾസ്) ലുമാണ് നടക്കുന്നത്. മത്സരങ്ങൾ രാവിലെ 9.30-ന് തുടങ്ങും. 25-ന് എൽ.പി. വിഭാഗത്തിന്റെ ശാസ്ത്ര, സാമൂഹികശാസ്ത്ര മത്സരങ്ങൾ, 26-ന് പ്രവൃത്തിപരിചയ തത്സമയ നിർമാണമത്സരങ്ങൾ, ഗണിതശാത്രമത്സരങ്ങൾ എന്നിവ നടക്കും. 27-നാണ് പ്രദർശനം. മേളയുടെ സ്വാഗതസംഘം രൂപവത്കരണയോഗം ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ ഉദ്ഘാടനംചെയ്തു. ടി.വി. ഹംസ അധ്യക്ഷനായി.
വേങ്ങര ഉപജില്ലാ ശാസ്ത്രോത്സവം വേങ്ങര ജി.വി.എച്ച്.എസ്.എസിൽ
admin