അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

എ ആർ നഗർ: കൊളപ്പുറം ടൗണിൽ രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബി ജെ പിയുടെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പി കെ മൂസ ഹാജി, മുസ്തഫ പുള്ളി ശ്ശേരി, കെ.പി മൊയ്ദീൻ കുട്ടി, മണ്ഡലം ഭാരവാഹികളായ മൊയ്ദീൻ കുട്ടി മാട്ടറ, ഉബൈദ് വെട്ടിയാടൻ, അബുബക്കർ കെ.കെ, സുരേഷ് മമ്പുറം, എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}