അച്ഛനമ്പലം: കഴിഞ്ഞ 10 വർഷക്കാലം കർഷകരുടെ താങ്ങും തണലുമായി അഹോരാത്രം പ്രവർത്തിക്കുകയും പ്രമോഷനോടെ മലപ്പുറത്തേക്ക് സ്ഥലം മാറിപ്പോകുന്ന കണ്ണമംഗലത്തിന്റെ ജനകീയകൃഷി ഓഫീസർ കെ ജംഷീദ് ന് കണ്ണമംഗലം കർഷക കൂട്ടായ്മ ജനകീയ യാത്രയയപ്പ്നൽകി.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽനടന്ന യാത്രയയപ്പ്ചടങ്ങ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്കമ്മിറ്റി ചെയർമാൻ സിദ്ദീഖ് ഉദ്ഘാടനംചെയ്തു. ചാക്കീരിബാപ്പു അധ്യക്ഷതവഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസീന, വാർഡ് മെമ്പർമാരായ കെ കെ ഹംസ, കെ സുബ്രഹ്മണ്യൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നെടുമ്പള്ളി സൈതു, ഇ കെ അലിമൊയ്തീൻ, ടി പി ഹമീദ്ഹാജി, കരിമ്പിൽ ഇസ്മായിൽ, എൻ കെ പോക്കർ, കോട്ടാടൻ അബ്ദുറഹിമാൻ, അറമുഖൻ, അബ്ദുറഹിമാൻ തുടങ്ങി കണ്ണമംഗലത്തെ രാഷ്ട്രീയ സാമൂഹിക കർഷക നേതാക്കൾപ്രസംഗിച്ചു.
കണ്ണമംഗലം കർഷകകൂട്ടായ്മ, സ്വതന്ത്രകർഷക സംഘം, നെല്ലു ഉൽപാദനസംഘം, പാടശേഖരസമിതി, കഴുകൻചിന മൈത്രി ഗ്രാമംറസിഡൻസ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ കൃഷി ഓഫീസർക്ക് മെമെന്റോകളും ഷാളുകളുംനൽകി ആദരിച്ചു. കർഷകസംഘംകൺവീനർ മുഹമ്മദ് സ്വാഗതവും. അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.