പറപ്പൂർ: സംസ്ഥാന ലൈബ്രറി കൗൺസിൽ മാലിന്യ മുക്തം നവകേരള പദ്ധതിയുടെ ഭാഗമായി ചേക്കാലി മാട് സാംസ്കാരിക സമിതി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ലൈബ്രറി രക്ഷാധികാരി ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ സക്കീർ അധ്യക്ഷത വഹിച്ചു.
നൗഷാദ് വടക്കൻ,ഇ കെ സഹീർ, പി.കെ റസാഖ്, എ.കെ അൻവർ, എ.കെ ഖലീൽ, പി.യൂസുഫ്, ടി.വി റിയാസ്, എ.കെ അലവിക്കുട്ടി, എ.കെ സലാം, കെ.റസാഖ്, ടി.പി ഷഫീഖ്, സി.ആബിദ്, എ.കെ അബ്ബാസ്, എ.കെ ഇസ്മായിൽ, കെ.പി ബാബു എന്നിവർ സംബന്ധിച്ചു.