വേങ്ങര: സാഗർ ആർട്സ് & സ്പോർട്സ് ക്ലബ്ബും ചൈൽഡ് പ്രൊട്ടക്റ്റ് ടീം മലപ്പുറം ജില്ലാ കമ്മിറ്റിയും യു എൻ മുഹമ്മദ് സ്വാബിഹിനെ ഉപഹാരം നൽകി ആദരിച്ചു. കിണറിൽ വീണ ഉമ്മയെ അതി സാഹസികമായി രക്ഷപ്പെടുത്തി മഹത്തായൊരു കാര്യം ചെയ്തു മറ്റുള്ളവർക്ക് നല്ലൊരു മാതൃകയായിരിക്കുകയാണ് മുഹമ്മദ് സ്വാബിഹ്.
ചൈൽഡ് പ്രൊട്ടക്റ്റ് ടീം മലപ്പുറം ജില്ലാ പ്രസിഡന്റ് ബഷീർ, എക്സിക്യൂട്ടീവ് മെമ്പർ കുഞ്ഞിമുഹമ്മദ്, മുഹമ്മദ്, സാഗർ ആർട്സ് &സ്പോർട്സ് ക്ലബ് പ്രസിഡന്റ് വലീദ്, വനിതാ വിംഗ് പ്രസിഡന്റ് ഷിൽജു, രക്ഷാധികാരി അസീസ്, കോഡിനേറ്റർ റാഫി, വെൽഫെയർ ടീം അംഗങ്ങളായ അൻവർ, സിറാജ്,പ്രവാസി മെമ്പേഴ്സ് ഉബൈദ്, റഹീം, വനിതാ വിംഗ് അംഗങ്ങളായ റസീന, ലിൻസി, റൈഹാനത്ത്, സുലൈഖ തുടങ്ങിയവർ സംബന്ധിച്ചു.