പറപ്പൂർ: ഡെറാഡൂണിൽ നടന്ന നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ തയ്യിൽതൊടി മുഹമ്മദ് ഷിഫിനെ നാലാം വാർഡ് യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടിപിഎം ബഷീർ ഉപഹാരം കൈമാറി.
ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ സഫിയ കുന്നുമ്മൽ, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം എം കുട്ടി മൗലവി ,സി ഇബ്രാഹിം, പി അലവിക്കുട്ടി, കെ ആലിക്കുട്ടി ഹാജി ,എംപി റസാഖ് , ടി ടി മജീദ് ,എ കെ റാഷിദ് , സി സഹീർ,ജാബിർ വാഫി, അജ്മൽ എന്നിവർ സംബന്ധിച്ചു.