വേങ്ങര: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വേങ്ങര ബ്ലോക്ക് യൂത്ത് കോഡിനേറ്ററായി കെ.കെ അബൂബക്കർ സിദ്ധീഖ് ചുമതലയേറ്റു. നെഹ്റു യുവ കേന്ദ്ര മുൻ ബ്ലോക്ക് കോഡിനേറ്റർ ആയിരുന്നു. ഊരകം പാറക്കണ്ണി സ്വദേശിയാണ്. വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ പഞ്ചായത്തുകളുടെ ചുമതലയോടെയാണ് നിയമനം.