പറപ്പൂർ: ഡൽഹിയിൽ നടന്ന എൻ.സി.സി. നാഷണൽ ക്യാമ്പിൽ ഗോൾഡ്‌മെഡൽ നേടിയ ആദർശ് അമ്പാടിയെ പറപ്പൂർ സേവാഭാരതി യൂണിറ്റ് അഭിനന്ദിച്ചു.
സൈനിക ക്യാമ്പിൽ ഒബ്‌സാറ്റാക്കിൾ മത്സരത്തിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് ആദർശ് പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 17 ഡയറക്ടറേറ്റുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.
സേവാഭാരതി പറപ്പൂർ യൂണിറ്റ് പ്രസിഡന്റ് സുരേഷ് കുമാർ അമ്പാടിയുടെയും അധ്യാപിക പ്രീതയുടെയും മകനാണ് ആദർശ്. ചടങ്ങിൽ സേവാഭാരതി ജില്ലാസമിതിയംഗം രവിനാഥ് ഇന്ദ്രപ്രസ്ഥം അധ്യക്ഷനായി.
മണ്ഡലം കാര്യവാഹ് ബാബുരാജ്,ഭാരവാഹികളായ വിശ്വനാഥൻ, ജയേഷ്, ശിവദാസൻ തയ്യിൽ എന്നിവർ പങ്കെടുത്തു.