വേങ്ങര: മനുഷ്യ ജീവിതത്തിന് അനിവാര്യവും അടിസ്ഥാന പരവുമായ തൊഴിലിനെ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പറഞ്ഞു.ആഹാരം മനുഷ്യന് അനിവാര്യമാണ്. കൃഷിയിലൂടെയാണ് അത് കണ്ടെത്താനാവുക.അല്ലാഹുവിലുള്ള അർപ്പണവും സർവ്വ ജീവജാലങ്ങളുമുൾപ്പെടെ എല്ലാവർക്കും ഉപകാരവും കൃഷിയിലൂടെ ഉണ്ടായിത്തീരുന്നു.മദ്റസയിലെ "അൽ മകാസിബു" (തൊഴിൽ) എന്ന പാഠഭാഗത്തെ ആസ്പതമാക്കി വേങ്ങര കണ്ണമംഗലം തടത്തിൽ പുറയ മമ്പഉൽ ഉലൂം മദ്റസ യൂണിറ്റ് എസ് കെ എസ് ബി വി നടപ്പിലാക്കുന്ന കൃഷി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.എ ആർ നഗർ റെയ്ഞ്ച് എസ് കെ എസ് ബി വി സെക്രട്ടറി അനീസുറഹ്മാൻ അദ്ധ്യക്ഷനായി.പ്രദേശത്തെ കർഷൻ പുള്ളാട്ട് അബ്ദുറഹ്മാന് വിത്ത് നൽകി നിയാസലി ശിഹാബ് തങ്ങൾ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.മഹല്ല് ഖത്തീബ് ഹസൻ ദാരിമി പദ്ധതി വിഷതീകരിച്ചു.ഇബ്റാഹീം ഹാജി പുള്ളാട്ട്,കുഞ്ഞിമൊയ്തീൻ കുട്ടി കാമ്പറൻ,ആലിക്കുട്ടി പുള്ളാട്ട്,ഷാജഹാൻ മടാ മാട്ടിൽ,ഫാഇസ് പുള്ളാട്ട്,സുനീർ പാറയിൽ, ഇസ്മായീൽ മണ്ണത്ത്,നൗഷാദ് വാളക്കുട,ഫൈസൽ പുള്ളാട്ട്,രായീൻ ഹാജി പുള്ളാട്ട്,മുഹമ്മദലി പുള്ളാട്ട്,എ എം ബഷീർ,ഉസ്താദുമാരായ ഖാസിം മുസ് ലിയാർ,മുനീർ വഹബി,കബീർ ദാരിമി പുതിയത്ത് പുറായ,റാഷിദ് ഫൈസി പടപ്പറമ്പ് വിദ്യാർത്ഥി പ്രതിനിധികളായ ദാനിഷ് മുബാറിസ് പാമങ്ങാടൻ, സി കെ ശാഹിൻ,മുഹമ്മദ് നിഹാൽ കെ, മുഹമ്മദ് നസ്വീഫ് കെ,ഇസ്ഹാഖ് പി, സൽമാൻ പി, ഷാദിൽ പി കെ പങ്കെടുത്തു.
അടിസ്ഥാന തൊഴിലിനെ പ്രോത്സാഹിപ്പിക്കണം; സയ്യിദ് നിയാസലിതങ്ങൾ
admin