പറപ്പൂർ: അമ്പലമാട് ഇ. അഹമ്മദ് ഫൗണ്ടേഷനും ആസ്റ്റർ മിംസ് കോട്ടക്കലും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ടിപിഎം ബഷീർ ഉദ്ഘാടനം നിർവഹിച്ചു.
കാൻസർ വിഭാഗം, ജനറൽ മെഡിസിൻ വിഭാഗം എന്നീ ഡോക്ടർമാരുടെ സൗജന്യ പരിശോധനക്ക് പുറമെ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, BMI, രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണം തുടങ്ങിയവ ലഭ്യമാക്കിയിരുന്നു. ക്യാമ്പിൽ പങ്കെടുത്ത 200ലധികം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി.
ക്യാമ്പിന് കാൻസർ രോഗ വിദഗ്ധൻ ഡോ. മുഹമ്മദ് ഷാഫി, എമർജൻസി മെഡിസിൻ ഡോ. അഫ്രീദ് തുടങ്ങിയവർ പരിശോധന നടത്തിയ ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ സഫിയ കുന്നുമ്മൽ, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം എം കുട്ടി മൗലവി ,സി ഇബ്രാഹിം, പി അലവിക്കുട്ടി എന്നിവർ സംസാരിച്ചു. ക്യാമ്പിനു ഇ അഹമ്മദ് ഫൗണ്ടേഷൻ,യൂത്ത് ലീഗ് ,എം എസ് എഫ് പ്രവർത്തകർ നേതൃത്വം നൽകി.