വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ തിരികെ സ്കൂളിലേക്ക്, അയൽക്കൂട്ട, ശാക്തീകരണ ക്യാമ്പയിൻ രണ്ടാം ബാച്ച് വേങ്ങര ടൗൺ ജി എം വി എച്ച് എസ് സ്കൂളിൽ വെച്ച്നടന്നു.
വേങ്ങര ഗ്രാമ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലീമിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ മുഖ്യാതിഥിയായി
സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹസീന ബാനു, ആരിഫ മടപ്പള്ളി, മെമ്പർ മൈമൂന എൻ ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സി ഡി എസ്, എ ഡി എസ് അംഗങ്ങളും, റിസോഴ്സ് പേഴ്സൺമാർ, ബ്ലോക്ക് കോ - കോർഡിനേറ്റർ, അയൽക്കൂട്ട അംഗങ്ങൾ തുടങ്ങി അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുത്തു.
രാവിലെ 9.45 മുതൽ അസംബ്ലിയോട് കൂടി പരിപാടി ആരംഭിച്ച് വൈകുന്നേരം 4.15 വരെ 5 പീരിയഡുകളായി ക്ലാസ്സ് നടന്നു.