വേങ്ങര: മൻശ ഉൽ ഉലൂം ഹയർസെക്കണ്ടറി മദ്രസ വലിയോറ-കുന്നുമ്മൽ നബിദിനാഘോഷ റാലിക്ക് പാണ്ടികശാല യൂത്ത് കോൺഗ്രസ് - വോയിസ് ഓഫ് കോൺഗ്രസ് വാട്സ്ആപ്പ് കൂട്ടായ്മ സംയുക്തമായി മധുര പലഹാര സ്വീകരണ പരിപാടി സംഘടിപ്പിച്ചു.
തേലപ്പുറത്ത് അബ്ദു, പി കെ ഉസ്മാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
കരുമ്പിൽ കബീർ ബാവ, ബാലൻ പൈങ്ങാടൻ , അലവി ചെരിച്ചി. സലാം എട്ടുവീട്ടിൽ. ജബ്ബാർ തേലപുറത്ത്, ബാബു എ വി ,വാഹിദ് വേങ്ങര, നൗഷാദ് മടപള്ളി, സുധീഷ് പാണ്ടികശാല, ശിഹാബ് എട്ടുവീട്ടിൽ എന്നിവർ നേതൃത്വം നൽകി.