വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2023 ഫുട്ബോൾ മത്സരത്തിൽ കെ പി എം ബസാർ മണ്ണിൽ പിലാക്കൽ ജേതാക്കളായി.
ജേതാക്കൾക്കുള്ള ട്രോഫി വിതരണം വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ പൂച്യാപു നിർവഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം, മെമ്പർമാരായ മൊയ്തീൻ കോയ സി പി അബ്ദുൽ കാദർ, ചോലക്കൻ റഫീക് മൊയ്തീൻ, ഇബ്രാഹീം എന്നിവർ പങ്കെടുത്തു.