വേങ്ങര: മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഒതുക്കുങ്ങൽ ടൗണിൽ നടന്ന സദസ്സ് പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം സെക്രട്ടറി പി.കെ അലി അക്ബർ, എം.എം കുട്ടി മൗലവി, കെ.എം കോയാമു, മണ്ഡലം ഭാരവാഹികളായ പി.പി ആലിപ്പ, കെ.പി കുഞ്ഞാലൻകുട്ടി, ഇ.കെ മുഹമ്മദലി, ആവയിൽ സുലൈമാൻ, ചാക്കീരി ഹർഷൽ, എം.കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ, പഞ്ചായത്ത് ഭാരവാഹികളായ കെ.എം ഇസ്ഹാഖ്, വി.എഫ് ശിഹാബ് മാസ്റ്റർ, ഇസ്മായിൽ പൂങ്ങാടൻ, എ.പി ഹംസ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കടമ്പോട്ട് മൂസ്സ,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ റവാസ് ആട്ടീരി, ഷംസു പുള്ളാട്ട്, എം.എസ്.എഫ് സെക്രട്ടറി സൽമാൻ കടമ്പോട്ട് എന്നിവർ പ്രസംഗിച്ചു.