എടക്കാപറമ്പ്: കണ്ണമംഗലം എടക്കാപറമ്പിൽ മുസ്ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി. ഷാഹുൽ ഹമീദ് മാസ്റ്റർ, മൊയ്‌ദീൻ മാസ്റ്റർ കോയിസ്സൽ,ഹസ്സൻ മാസ്റ്റർ ആലുങ്ങൾ, അരിക്കൻ അബ്ബാസലി മാസ്റ്റർ, അരീക്കൻ ബീരാൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
സംഗമത്തിന് ബഷീർ വി, അബ്ദുറഹിമാൻ അരീക്കാടൻ, സലീം കെ വി, കോമുഹാജി സി കെ, അസൈനാർ ഹാജി പി കെ, നാസർ ഇ കെ തുടങ്ങിയവർ നേതൃത്വം നൽകി. അറ്റക്കോയ തങ്ങളുടെ ഉദ്ബോധന പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.