"ഇലൈക യാ ഹബീബ് "മീലാദ് ഫെസ്റ്റ് സമാപിച്ചു.

ഊരകം: മമ്പീതി മർകസ് പബ്ലിക് സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന മീലാദ് ഫെസ്റ്റ് സമാപിച്ചു.
ഫെസ്റ്റ് മർകസ് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൾ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

മോറൽ ഹെഡ് അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ വിഷയാവതരണം നടത്തി.
വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.
രക്ഷിതാക്കൾക്ക് വേണ്ടി നടന്ന ക്വിസ് മത്സരത്തിൽ ഒന്ന് രണ്ട് സ്ഥാനം നേടിയവർക്ക് ഉപഹാരം നൽകി.

കഴിഞ്ഞ പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആദരിച്ചു.
പരിപാടികൾക്ക്  സഈദ് സഅദി, റഹൂഫ് നിസാമി, ഖാലിദ് സഖാഫി, സദീക ബീവി, ഹബീബ് വെങ്കുളം നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}