വേങ്ങര: ഊരകം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുല്ല മൻസൂർ തങ്ങൾ അധ്യക്ഷനായിരുന്നു.
ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ടി വി ഹംസ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻപി.കെ അഷ്റഫ് , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ, എ.ടി ഇബ്രാഹീം കുട്ടി, പി.പി.സൈതലവി, പി.കെ.അബൂത്വാഹിർ, എം.കെ.ഷറഫുദ്ധീൻ, അന്നത്ത് മൻസൂർ, ഫാത്തിമ അൻവർ, സുബൈബത്തുൽ അസ്ലമിയ, ബീന ജോഷി, രാധ രമേഷ്, പി.ടി.മൊയ്തീൻ കുട്ടി മാസ്റ്റർ, പി. കുഞ്ഞുമുഹമ്മദ് , എം.കെ.മുഹമ്മദ് മാസറ്റർ, ഡോ ഖദീജ ചങ്ങനശ്ശേരി, ഡോ :ആരതി,ഡോ : ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.
എല്ലാദിവസവും രാവിലെ 8 മുതൽ 9 മണി വരെ ഊരകം കൃഷിഭവൻ ഹാളിൽ യോഗപരിശീലനം ഉണ്ടായിരിക്കും.