കോട്ടയ്ക്കൽ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ ആദ്യവാരം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂളിലും എടരിക്കോട് പി.കെ. എം.എം.എച്ച്.എസ്.എസ്സിലുമായി നടത്തും.
കലോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം ബുധനാഴ്ച വൈകീട്ട് മൂന്നിന് കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂൾ ഹരിതവിദ്യാലയം ഓഡിറ്റോറിയത്തിൽ നടക്കും.