പറപ്പൂർ: കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'തിരികെ സ്കൂളിൽ' പദ്ധതി പറപ്പൂർ ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങി. പദ്ധതിയുടെ ഭാഗമായി പറപ്പൂർ എ.യു.പി. സ്കൂളിൽനടന്ന പ്രവേശനോത്സവത്തിൽ 11 മുതൽ 15 വരെ വാർഡുകളിലെ 42 അയൽക്കൂട്ടങ്ങളിൽനിന്ന് നാനൂറോളം അംഗങ്ങൾ ഒത്തുകൂടി.
ജില്ലാപഞ്ചായത്തംഗം ടി.പി.എം. ബഷീർ ഉദ്ഘാടനംചെയ്തു. സി.ഡി.എസ്. പ്രസിഡന്റ് എം.കെ. റസിയ അധ്യക്ഷയായി. ഇ.കെ. സൈദുബിൻ, പി.ടി. റസിയ, സഫിയ കുന്നുമ്മൽ, നാസർ പറപ്പൂർ, വി. സലീമ, ഹാജറ, ഫസ്‌ന ആബിദ്, ലക്ഷ്മണൻ ചക്കുവായ്, സി. കബീർ തുടങ്ങിയവർ പ്രസംഗിച്ചു.