വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ തിരികെ സ്കൂളിലേക്ക്, അയൽക്കൂട്ട, ശാക്തീകരണ ക്യാമ്പയിൻ ആദ്യബാച്ച് ജി യു പി എസ് വലിയോറയിൽ വെച്ച്നടന്നു.
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പൂച്ചിയാപ്പു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹസീന ബാനു, ആരിഫ മടപ്പള്ളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മറ്റു മെമ്പർമാരായ അസ്യ മുഹമ്മദ്, നഫീസ എ കെ, മൈമൂന എൻ ടി, മറ്റു സി ഡി എസ്, എ ഡി എസ് അംഗങ്ങളും, റിസോഴ്സ് പേഴ്സൺമാർ, ബ്ലോക്ക് കോ - കോർഡിനേറ്റർ, അയൽക്കൂട്ട അംഗങ്ങൾ തുടങ്ങി അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുത്തു.
രാവിലെ 9:45 മുതൽ അസംബ്ലിയോട് കൂടി പരിപാടി ആരംഭിച്ച് വൈകുന്നേരം 4:15 വരെ 5 പീരിയഡുകളായി ക്ലാസ്സ് നടന്നു.