വേങ്ങര: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വേങ്ങര പഞ്ചായത്ത് ഭരണസമിതി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഹരിതകർമ്മ സേന അംഗങ്ങളും വയോജനങ്ങളും, ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥർ തമ്മിലും ഷൂട്ടൗട്ട് മത്സരം നടന്നു.
പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ മത്സരം ഉദ്ഘാടനം ചെയ്തു, ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കാനും, സമ്പൂർണ പങ്കാളിത്ത മാലിന്യ സംസ്ക്കരണം എന്ന ആശയം മുൻനിർത്തിയാണ് സമൂഹത്തിലെ വിവിധ തരക്കാരെ ഉൾക്കൊള്ളിച്ച് ഇത്തരം പരിപാടികൾ പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്. ചടങ്ങിന് മുന്നോടിയായി വയോജനങ്ങൾ തങ്ങൾക്ക് പഞ്ചായത്ത് ഒരുക്കിയ വിശ്രമകേന്ദ്രങ്ങളുടെ പരിസരത്തു നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി.
ചടങ്ങിൽ ടി കെ കുഞ്ഞുമുഹമ്മദ് (പൂച്ചാപ്പു) വൈസ് പ്രസിഡണ്ട്, സി പി ഹസീന ബാനു - വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ, സലിം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ആരിഫ് എം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറ്റു പഞ്ചായത്ത് മെമ്പർമാരും, പഞ്ചായത്ത് ഉദ്യോഗസ്ഥരായ ആശിഷ് (VEO), CDS ചെയർപേഴ്സൺ പ്രസ്സന്ന എന്നിവരും, ഹരിത സഹായ സ്ഥാപനം ഗ്രീൻ വേംസ് പ്രതിനിധി അഫ്സൽ സി ടി, ഷാഹിദ് അലി എന്നിവരും പങ്കെടുത്തു.