തിരൂരങ്ങാടി: ജില്ലയിലെ പേരുകേട്ട അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ മത്സരം നടന്നിരുന്ന തിരൂരങ്ങാടിയിൽ 13 വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ടൂർണമെന്റ് തിരിച്ചെത്തുന്നു. 22 വർഷം തുടർച്ചയായി വൻ ജനപങ്കാളിത്തത്തോടെ നടന്നുവന്നിരുന്നതാണ് തിരൂരങ്ങാടി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്.
തിരൂരങ്ങാടി സ്പോർട്‌സ് അക്കാദമി (ടി.എസ്.എ.)യാണ് ഫുട്‌ബോൾ ടൂർണമെന്റ് തിരിച്ചെത്തിക്കുന്നത്. ഡിസംബർ 15-ന് രാത്രി 8.30-ന് ആരംഭിക്കും. തിരൂരങ്ങാടി മിനിസ്റ്റേഡിയത്തിൽ തയ്യാറാക്കുന്ന ഫ്ളഡ്‌ലിറ്റ് ഗ്രൗണ്ടിലാണ് ഒരുമാസത്തെ ടൂർണമെന്റ് നടക്കുന്നത്. 24 പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. പ്രചാരണപ്രവർത്തനങ്ങൾക്ക് കഴിഞ്ഞദിവസം തുടക്കംകുറിച്ചു