വേങ്ങര: പറമ്പിൽ പടി മനാട്ടി പറമ്പ് റോഡിന്റെ
ശോചനീയാവസ്ഥ (വലിയ കുണ്ടുകൾ) മണ്ണിട്ട് നികത്തി മനാട്ടിപ്പറമ്പ് ജനകീയ കൂട്ടായ്മ പ്രവർത്തകർ.
പറമ്പിൽ പടി മുതൽ ഇറക്കം വരെയുള്ള ഭാഗത്തെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ഇല്ലങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും മനാട്ടിപ്പറമ്പ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
ഭാരവാഹികളായ സമദ് കെ കെ, അമീർ മനാട്ടി, മുസ്ഥഫ സി, ജെലീൽ ഇ കെ.നുജൂം വി ടി. യൂനസ് കെ കെ.റസാഖ് പി സി.ബഷീർ കെ കെ.റസാഖ് കെ കെ.മുജീബ് കെ കെ എന്നിവർ നേതൃത്വം നൽകി.