തിരൂരങ്ങാടി താഴെ ചിന ജി.എം.എൽ. പി. സ്കൂൾ നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: ശതാബ്ദി നിറവിൽ നിൽക്കുന്ന താഴെചിന ജി. എം. എൽ. പി സ്കൂളിൽ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ലോഗോ പ്രകാശന കർമ്മം നടന്നു. തിരൂരങ്ങാടി നിയോജക മണ്ഡലം എം എൽ എ കെ. പി. എ മജീദ് ലോഗോ പ്രകാശന കർമ്മം നിർവഹിചച്ചു. സ്കൂൾ പ്രധാനധ്യാപിക പത്മജ. വി സ്വാഗതം പറഞ്ഞു.ചടങ്ങിൽ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി അധ്യക്ഷത വഹിച്ചു.

ലോഗോ രൂപകല്പന ചെയ്ത സിറാജ് മേലെവീട്ടിൽ, അഖിലേന്ത്യ കിക് ബോക്സിങ് ചാമ്പ്യൻഷിപ് ജേതാവ് മുഹമ്മദ്‌ മാലിക് എന്നിവർക്ക് ചടങ്ങിൽ എം എൽ എ ഉപഹാരം സമർപ്പിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥികളായ റുഫൈഹ അബ്ദുൽ നാസർ, സൈവ മേലെവീട്ടിൽ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. 

നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ. പി. എസ് ബാവ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലിങ്ങൽ, പി. ടി. എ പ്രസിഡണ്ട്‌ അഷ്‌റഫ്‌ താണിക്കൽ, വൈസ് പ്രസിഡന്റ്‌ യാസീൻ കൂളത്, എസ്. എം. സി ചെയർപേഴ്സൺ ഫരീദാബി,  അഷ്‌റഫ്‌ മനരിക്കൽ, അയ്യൂബ് മണക്കടവൻ അൻവർ മേലെവീട്ടിൽ, സലാം ഹാജി മച്ചിങ്ങൽ, മെഹബൂബ് മേലെവീട്ടിൽ, അമീൻ, മുഹമ്മദലി,  അനസ് മേലേ വീട്ടിൽ, ഷാഫി മേലേവീട്ടിൽ ,അധ്യാപിക സരിത. പി. എസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മുനിസിപ്പാലിറ്റി അറബിക് കലാമേളയിൽ ഓവറോൾ  സ്ഥാനം നേടിയ ട്രോഫി HM, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് MLA യിൽ നിന്ന് ഏറ്റു വാങ്ങി. കലാ മേള, ശാസ്ത്ര മേള എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ നടന്നു.  തേഞ്ഞിപ്പലം എ. യു. പി. സ്കൂൾ അദ്ധ്യാപകൻ  ശശിഭൂഷൺ  അവതരിപ്പിച്ച പാവ നാടകം ചടങ്ങിന് മറ്റു കൂട്ടി. എസ്. ആർ. ജി. കൺവീനർ റഹീന.ഇ. ഒ.നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}