ബി ജെ പി വേങ്ങര മണ്ഡലം മഹിള കൺവെൻഷൻ നടത്തി

വേങ്ങര: തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നവംബർ അവസാനവാരത്തിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സ്ത്രീ ശക്തി സംഗമത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലം മഹിളാമോർച്ചയുടെ നേതൃത്വത്തിലുള്ള മഹിള കൺവെൻഷൻ ബിജെപി വേങ്ങര മണ്ഡലം ഓഫീസിൽ മഹിളാമോർച്ച മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അജിത അരവിന്ദ് ഉദ്ഘാടനം ചെയ്തു.
       
സ്ത്രീകളുടെ ഉന്നമനം മാത്രം ലക്ഷ്യം വെച്ച് ഒരുപാട് ജനക്ഷേമ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടന്നും എന്നാൽ അതെല്ലാം സംസ്ഥാന സർക്കാരിന്റെതാണെന്ന് അവർ പ്രചരിപ്പിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. 

ഭാരതത്തിൽ ഇന്ന് നാരിശക്തി ഉദിച്ചു നിൽക്കുന്നത് ഭാരതസ്ത്രീകൾക്ക് നരേന്ദ്രമോദിജി നൽകുന്ന പരിഗണന കൊണ്ട് മാത്രമാണെന്നും അതിനായി പ്രയത്നിക്കുന്ന നരേന്ദ്രമോദിജിയുടെ സർക്കാരിന് നന്ദി രേഖപ്പെടുത്തുകയാണെന്നും അജിത അരവിന്ദ് പറഞ്ഞു.

മഹിളാമോർച്ച വേങ്ങര മണ്ഡലം പ്രസിഡന്റ് കെ പി ബീന വിനോദ്കുമാർ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ മഹിളാമോർച്ച മണ്ഡലം ഭാരവാഹികളായ ടി സിന്ധു,കെ ഗീത,കെ കമലം തുടങ്ങിയവർ സംസാരിച്ചു.
       
പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്ത്രീശക്തി സംഗമത്തിൽ രണ്ട് ലക്ഷത്തിലധികം സ്ത്രീകൾ തൃശൂർ തേക്കിൻകാട് മൈതാനിയിൽ എത്തിച്ചേരുമെന്നും അതിലേക്കായി മണ്ഡലത്തിലെ മുഴുവൻ സ്ത്രീകളെയും ക്ഷണിക്കുകയാണെന്നും മഹിളാമോർച്ച വേങ്ങര മണ്ഡലം പ്രസിഡന്റ് കെ പി ബീന വിനോദ്കുമാർ പറഞ്ഞു. സ്ത്രീശക്തി സംഗമത്തിന്റെ ഭാഗമായി പഞ്ചായത്ത് /ഏരിയ തലങ്ങളിൽ സമ്പർക്കങ്ങൾ നടത്തുമെന്നും ബീന പറഞ്ഞു.
        
ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ്‌ വി എൻ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എൻ കെ ശ്രീധരർ, ടി ജനാർദ്ദനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}