ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി .എം.യു.പി സ്‌കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ നിർമ്മിച്ച 39 ക്ലാസ്സ് മുറികളിലേക്കുള്ള ക്ലാസ്സ് ലൈബ്രറികളുടെ ഉദ്ഘാടനം വേങ്ങര പി.കെ കുഞ്ഞാലികുട്ടി എം എൽ എ നിർവ്വഹിച്ചു. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യു.എം ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ തയ്യിൽ റഹിയാനത്ത്, പി.ടി.എ പ്രസിഡൻറ് പി.ടി അബ്ദുൽ മുജീബ്, പ്രധാനധ്യാപകൻ സത്യൻ മാസ്റ്റർ, എടക്കണ്ടൻ മുഹമ്മദ് കുട്ടി, പൂക്കുത്ത് മുജീബ്, പി ടി എ മെമ്പർമാരായ നാസർ പി, ബഷീർ കെ പി ,എ പി സൈതലവി, സീനിയർ അധ്യാപകരായ സക്കീന ടീച്ചർ, അബ്ദുള്ള മാസ്റ്റർ, ഇസ്മയിൽ മാസ്റ്റർ തുടങ്ങി മറ്റു അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും പങ്കെടുത്തു.
ക്ലാസ്സ് ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു
admin