കണ്ണമംഗലം: എടക്കാപറമ്പ് ജി.എൽ.പി സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് ലഭ്യമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തി അനുഭാവപൂർവം പരിഗണിക്കാൻ എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടിക്ക് സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ നിവേദനം നൽകി.
പി.ടി.എ പ്രസിഡൻ്റ് ഇ.കെ. കാദർ ബാബു, പ്രധാനാധ്യാപിക നസ്റത്ത് കെ, എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ, നെടുമ്പള്ളി സൈതു, ഇ. കെ ആലി മൊയ്തീൻ, ബഷീർ.വി, സീനിയർ അധ്യാപിക നീന , മുനീർ തെങ്ങിലാൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
സ്കൂൾ ബസ് ഉടൻ ലഭ്യമാക്കി വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകി.